KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
കൂടരഞ്ഞിയിൽ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞു.

കൂടരഞ്ഞി : മുക്കത്തുനിന്ന് കൂടരഞ്ഞിയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം.
കോഴിക്കോട് സ്വദേശി സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് കാർ റോഡരികിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. യാത്രികൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തിന്റെ കാരണം വാഹനം നിയന്ത്രണം വിട്ടതാണെന്നാണ് പ്രാഥമിക വിവരം.



