LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കളൻന്തോട് അപകടം: പെൺകുട്ടിക്ക് രക്ഷകരായ യുവാക്കളെ വീട്ടിലെത്തി ആദരിച്ച് മുക്കം ഫയർ ആൻഡ് റെസ്ക്യൂ.

മുക്കം: കളൻന്തോട്ടിൽ വാഹനാപകടത്തിൽപ്പെട്ട പെൺകുട്ടിയെ അടിയന്തരമായി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച നാല് യുവാക്കളെ മുക്കം ഫയർ ആൻഡ് റെസ്ക്യൂ ടീം ആദരിച്ചു.
കഴിഞ്ഞദിവസം അർദ്ധരാത്രി കളൻന്തോട്ടിൽ അപകടത്തിൽപ്പെട്ട പെൺകുട്ടിയെ അതുവഴി കാറിൽ വരികയായിരുന്ന പുൽപറമ്പ് C T കുടുംബാംഗങ്ങളായ ഫർസീൻ, ലഹൻ, ഇശ്വ, ലിന എന്നിവർ ചേർന്നാണ് ഉടനടി KMCT മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സമകാലിക സാഹചര്യത്തിൽ, അർദ്ധരാത്രിയിലും കൃത്യസമയത്ത് ഇടപെട്ട് മാതൃകാപരമായ രക്ഷാപ്രവർത്തനം നടത്തിയ ഈ നാല് യുവാക്കളെയും നാടൊട്ടുക്ക് അഭിനന്ദിക്കുകയാണ്.
മുക്കം ഫയർ ഓഫീസർ ഇ. കെ. അബ്ദുസലീമിന്റെ നേതൃത്വത്തിലുള്ള സംഘം യുവാക്കളുടെ വീട്ടിലെത്തിയാണ് ആദരവ് അറിയിച്ചത്. ചടങ്ങിൽ മുക്കം സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ പ്രിൻസ് ആനക്കാംപൊയിൽ, എന്റെ മുക്കം സ്കൂബ അംഗവും സിവിൽ ഡിഫൻസ് വളണ്ടിയറുമായ ഷബീർ പുൽപറമ്പ്, മുക്കം നഗരസഭ കൗൺസിലർ റൈനീഷ് നീലാംബരി, എന്റെ മുക്കം സന്നദ്ധസേന ഡെപ്യൂട്ടി ചീഫ് കോർഡിനേറ്റർ ഷംസീർ മെട്രോ എന്നിവരും പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com