News

നിരോധിത എയർഹോൺ ഉപയോഗിച്ച 21 ബസുകൾക്കെതിരേ നടപടി

കോഴിക്കോട് : നിരോധിത എയർഹോൺ ഉപയോഗിച്ച 21 ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തു. ആർ.ടി.ഒ. എൻഫോഴ്‌സ്‌മെൻറും പോലീസും സംയുക്തമായി ബസ് സ്റ്റാൻഡുകളിൽ നടത്തിയ മിന്നൽപരിശോധനയിലാണ് നടപടിയുണ്ടായത്.2000 രൂപവീതമാണ് പിഴയിട്ടത്. ഏഴുദിവസത്തിനകം എയർഹോൺ നീക്കംചെയ്ത് ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ടെന്ന് വെഹിക്കിൾ ഇൻസ്പെക്ടർ എം.കെ. സുനിൽ പറഞ്ഞു.ട്രാഫിക് സൗത്ത് അസി. കമ്മിഷണർ എ.ആർ. ജോൺസന്റെ നേതൃത്വത്തിലുള്ള സംഘവും പരിശോധനയിൽ പങ്കാളിയായി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com