KOODARANCHINews

കാട്ടുപന്നിവേട്ടയ്ക്ക് കോടഞ്ചേരിലേക്ക് തെലങ്കാനയിൽനിന്ന്‌ ഷൂട്ടർമാരെത്തി. ഇന്നലെ കൊന്നൊടുക്കിയത് 4 കാട്ടുപന്നികളെ

കോടഞ്ചേരി : കാട്ടുപന്നിശല്യംകൊണ്ട് പൊറുതിമുട്ടിയ കോടഞ്ചേരി മേഖലയിലെ കർഷകർക്ക് ആശ്വാസവുമായി തെലങ്കാനയിൽനിന്ന്‌ ഷൂട്ടർമാരുടെ സംഘം.

ഇന്നലെ കൃഷി നശിപ്പിച്ചുകൊണ്ടിരുന്ന നാല് കാട്ടുപന്നികളെ കൊന്നൊടുക്കുവാൻ ഇവർക്ക് സാധിച്ചുമൂന്ന് ഷൂട്ടർമാർ അടങ്ങിയ ആറംഗസംഘത്തെ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസിന്റെ നേതൃത്വത്തിൽ ഉള്ളത് .നവാബ് ഷഫാക് അലിഖാൻ, പെർവാർ സന്താജി, അസ്കർ അലിഖാൻ എന്നിവരാണ് ശനിയാഴ്ച വൈകീട്ട് കോടഞ്ചേരിയിൽ എത്തിയത്.

ശനിയാഴ്ച രാത്രിതന്നെ സംഘം ദൗത്യം ആരംഭിച്ചു.തുഷാരഗിരി മേഖലയിലെ മഞ്ഞുമല, നെല്ലിപ്പൊയിൽ, കണ്ണോത്ത് പാറമല തുടങ്ങിയ മേഖലകളിലേക്കാണ് ഷൂട്ടർമാരെ അയച്ചത്. ജനകീയപങ്കാളിത്തത്തോടെയാണ് കാട്ടുപന്നിശല്യത്തിന് അറുതിവരുത്താൻ പഞ്ചായത്ത് ശ്രമം.

നാട്ടിൽ ഷൂട്ടർമാരുടെ ദൗർലഭ്യം കണക്കിലെടുത്ത് തെലങ്കാനയിലെ എൻ.ജി.ഒ.യുമായി സഹകരിച്ചാണ് ഇവരെയെത്തിച്ചത്. മൂന്നുദിവസം കോടഞ്ചേരി മേഖലയിൽ ഇവർ ക്യാമ്പ് ചെയ്യും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com