kozhikodeLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

എച്ച്. റംലാബീഗം മൂന്നാം ഓർമ്മദിനം: ‘കേളീ കേരള’ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

കോഴിക്കോട്: പ്രശസ്ത കഥാപ്രസംഗ കലാകാരി എച്ച്. റംലാബീഗത്തിന്റെ മൂന്നാം ഓർമ്മദിനം കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.ചടങ്ങിന്റെ ഉദ്ഘാടനം ദേശീയ ജനറൽ സെക്രട്ടറി കുന്ദമംഗലം സി. കെ. ആലിക്കുട്ടി നിർവ്വഹിച്ചു.
ടി. പി. അബ്ദുള്ള ചെറുവാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സലാം മാവൂർ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾക്ക് ‘കേളീ കേരള കർമ്മ ശ്രേഷ്ഠ കീർത്തി ഗായക നടന പുരസ്കാരം’ നൽകി ആദരിച്ചു. ഗായകരായ റഹ്‌മാൻ വാഴക്കാട്, കുഞ്ഞുമരക്കാർ പുന്നക്കൽ, ആയിഷ സിനി, ഷൈജ മടവൂർ, നടൻ ജബ്ബാർ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
ചടങ്ങിൽ അഫ്മിഷ്, മനോജ് കുമാർ കൊടുവള്ളി, വിഷ്ണുതീർത്ഥ, അൻസിൽ കാട്ടൂർ, ശിഹാബ് കിഴിശ്ശേരി, അമീർ, അജ്മൽ, ഹൻസൽ, അഫ്ഷിക്, ബഷീർ എന്നിവർ സംസാരിച്ചു. എ. സി. അസീസ് സ്വാഗതവും മുനീർ നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com