ഏഷ്യാഡ് ഇരട്ട വെള്ളി മെഡൽ ജേതാവ് വിദർശ കെ. വിനോദിന് ജന്മനാടിന്റെ ഗംഭീര വരവേൽപ്പ്.

തിരുവമ്പാടി: ജപ്പാനിൽ നടന്ന ഏഷ്യാഡിൽ ഷൂട്ടിങ്ങിൽ ഇരട്ട വെള്ളി മെഡൽ കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ വിദർശ കെ. വിനോദിന് ജന്മനാടായ തിരുവമ്പാടിയിൽ വമ്പൻ വരവേൽപ്പ് നൽകുന്നു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ, നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ഒക്ടോബർ 2-ന് വൈകുന്നേരം 4 മണിക്ക് പൗരാവലിയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ താഴെ തിരുവമ്പാടി (യു.സി. മുക്ക്) കേന്ദ്രീകരിച്ച് മെഡൽ ജേതാവിനെ ഘോഷയാത്രയായി ആനയിക്കും. തുടർന്ന് തിരുവമ്പാടി ടൗണിലെ ഓപ്പൺ സ്റ്റേജിൽ പൊതുസ്വീകരണ സമ്മേളനം നടക്കും. തിരുവമ്പാടി എം.എൽ.എ സി.കെ. കാസിമിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുപരിപാടി കേരള കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്യും.
ഏഷ്യാഡ് ഇരട്ട വെള്ളി മെഡൽ ജേതാവ് വിദർശ കെ. വിനോദിന് ജന്മനാടിന്റെ ഗംഭീര വരവേൽപ്പ്
തിരുവമ്പാടി: ജപ്പാനിൽ നടന്ന ഏഷ്യാഡിൽ ഷൂട്ടിങ്ങിൽ ഇരട്ട വെള്ളി മെഡൽ കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ വിദർശ കെ. വിനോദിന് ജന്മനാടായ തിരുവമ്പാടിയിൽ വമ്പൻ വരവേൽപ്പ് നൽകുന്നു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ, നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ഒക്ടോബർ 2-ന് വൈകുന്നേരം 4 മണിക്ക് പൗരാവലിയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ താഴെ തിരുവമ്പാടി (യു.സി. മുക്ക്) കേന്ദ്രീകരിച്ച് മെഡൽ ജേതാവിനെ ഘോഷയാത്രയായി ആനയിക്കും. തുടർന്ന് തിരുവമ്പാടി ടൗണിലെ ഓപ്പൺ സ്റ്റേജിൽ പൊതുസ്വീകരണ സമ്മേളനം നടക്കും. ഏഷ്യാഡിൽ ഇരട്ട വെള്ളി മെഡൽ നേടിയ വിദർശ കെ. വിനോദിന് നൽകുന്ന പൗരസ്വീകരണ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച 101 അംഗ സ്വാഗതസംഘ കമ്മറ്റിയുടെ മുഖ്യ രക്ഷാധികാരിയായി പ്രിയങ്ക ഗാന്ധി വാദ്ര എം.പിയെയും രക്ഷാധികാരിയായി സി.കെ. കാസിം എം.എൽ.എയെയും തെരഞ്ഞെടുത്തു. മില്ലി മോഹൻ ചെയർപേഴ്‌സണായും ജിതിൻ പല്ലാട്ട് ജനറൽ കൺവീനറായും മനോജ് സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ ഖജാൻജിയായും പ്രവർത്തിക്കും.