
താമരശ്ശേരി:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) കൊടുവള്ളി ബ്ലോക്ക് കമ്മിറ്റി സംഘടനാംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ ശിൽപശാല നടത്തി.
സംഘടനാശാക്‌തീകരണത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ യൂണിറ്റ് ഭാരവാഹികൾ, ബ്ലോക്ക്, ജില്ല ,സസ്ഥാന കമ്മിറ്റി അംഗങ്ങൾ, പ്രധാന പ്രവർത്തകർ എന്നിവർക്കായി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ബ്ലോക്ക് ശിൽപശാല സംഘടിപ്പിച്ചത്.
താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഗിൽപശാല കെ എസ് എസ് പി യു ജില്ലാപ്രസിഡന്റ് കെ വി ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ കെ അബ്ദുറഹ്മാൻ കുട്ടി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി അപ്പുക്കുട്ടി സംഘടനാകാര്യങ്ങൾ എന്ന വിഷയത്തെക്കുറിച്ചും , സംസ്ഥാന കമ്മിറ്റി അംഗം എ വേലായുധൻ അക്കൗണ്ടിങ് എന്ന വിഷയത്തെക്കുറിച്ചും , വി കെ അജിത്കുമാർ പെൻഷൻകാരും നവ മാധ്യമങ്ങളും എന്ന വിഷയത്തെക്കുറിച്ചും ശിൽപശാലയിൽ ക്ലാസ്സെടുത്തു.
ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി ടി സദാനന്ദൻ , ട്രഷറർ കെ നാരായണൻ , വനിതാവേദി ചെയർപേഴ്സൺ പി സൈനബ, സാംസ്കാരിക വേദികൺവീനർ എ എം അബ്ബാസ് എന്നിവർ പ്രസംഗിച്ചു.
ബ്ലോക്കിലെ എല്ലാ യൂണിറ്റുകളിൽ നിന്നും അംഗങ്ങൾ ശിൽപശാലയിൽ പങ്കെടുത്തു.



