
കൂടരഞ്ഞി:പതിനൊന്നാമത് ആയുർവേദദിനവാരാചരണത്തോട് ( സെപ്റ്റംബർ 23- 30) അനുബന്ധിച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്തും ആയുഷ് പി എച്ച് സി കൂടരഞ്ഞി ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി ചേർന്ന് കക്കാടംപോയിൽ ഗവ: എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ആരോഗ്യ ബോധവത്കരണ ക്ലാസും, ഔഷധ സസ്യചിത്ര രചനയും സംഘടിപ്പിച്ചു.ഔഷധസ്യങ്ങളെ അറിഞ്ഞിരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക ഹഫ്സ സ്വാഗതം പറഞ്ഞ ചടങ്ങിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാബി ഷിയാസ് ആശംസകൾ അറിയിച്ചു സംസാരിച്ചു. തോമസ് മാത്യു, ലീലാമ്മ, സക്കീന, രത്നരാജേഷ് എന്നീ മെമ്പർമാരും ആശംസകൾ പറഞ്ഞു. ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ വൃന്ദ . പി ആയുർവേദ മെഡിക്കൽ ഓഫീസർ ക്ലാസ്സ് എടുത്തു.ചിത്രം വരച്ച എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ശ്രീജേഷ് നന്ദി പറഞ്ഞു.



