
മുക്കം നഗരസഭയിൽ ‘സഫായി മിത്ര സുരക്ഷാ-ഗൗരവ് ക്യാമ്പ്’ സംഘടിപ്പിച്ചു കേന്ദ്ര സാമൂഹിക നീതി – ശാക്തീകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ, ‘സ്വച്ഛതാ ഹി സേവ 2026’ പ്രചാരണത്തിന്റെ ഭാഗമായി മുക്കം നഗരസഭയിൽ “സഫായി മിത്ര സേഫ്റ്റി ആൻഡ് ഡിഗ്നിറ്റി ക്യാമ്പ്” (Safai Mitra Safety and Dignity Camp) സംഘടിപ്പിച്ചു. ചടങ്ങ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കായി ഫസ്റ്റ് എയ്ഡ് ക്ലാസ് സംഘടിപ്പിക്കുകയും, അവർക്കുള്ള സുരക്ഷാ കിറ്റുകൾ കൈമാറുകയും ചെയ്തു. JPHN ലിൻഡ എന്നിവർ ഫസ്റ്റ് എയ്ഡ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇ. കെ. രാജേഷ്, വി. കെ. മജീദ്, ആശാ തോമസ്, അമ്പിളി എന്നിവർ പങ്കെടുത്തു.



