വേളംകോട് സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ 341ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി.

കോടഞ്ചേരി : തീർത്ഥാടന കേന്ദ്രമായ വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ 341ാം ഓർമ്മപ്പെരുന്നാളിന് കൊടിയുയർത്തി.
ഇടവക വികാരി ഫാ. ഷിജോ താന്നിയംകട്ടയിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. സഹവികാരി ഫാ. ക്രിസ്ബിൻ കൊല്ലക്കാരൻ, പള്ളി ട്രസ്റ്റി സാജു പി.എം. പുത്തൻകുളപ്പുരയിൽ, സെക്രട്ടറി ജോയി കുര്യൻ ഒലിപ്രക്കാട്ട്, അസോസിയേഷൻ പ്രസിഡൻ്റ് സണ്ണി ജോസഫ് മുണ്ടശ്ശേരിയിൽ, സെക്രട്ടറി ഏലിയാസ് പെരുംഞ്ചിറയിൽ എന്നിവർ നേതൃത്വം നൽകി.
ഒക്ടോബർ 2 ന് വേളംകോട് സെന്റ് മേരീസ് പള്ളിയിൽ രാവിലെ 5.30 ന് വി. കുർബാനയും തുടർന്ന് 6.30 ന് തീർത്ഥയാത്രാ പതാക കബറിങ്കൽ നിന്ന് പ്രാർത്ഥിച്ച് വാഹന അകമ്പടിയോടെ പുറപ്പെടുന്നു. 6.45 ന് താമരശ്ശേരി മൗണ്ട് ഹൊറേബ് അരമന ചാപ്പൽ , 7 ന് താമരശ്ശേരി സെൻ്റ് ഗ്രീഗോറിയോസ് പള്ളി ,7.30 ന് ചിപ്പിലിതോട് സെൻ്റ് ജോർജ് പള്ളി എന്നിവിടങ്ങളിലൂടെ കടന്നുവന്ന് 7.45 ന് പുതുപ്പാടി സെൻ്റ് മേരീസ് പള്ളിയിലെ വി. കുർബാനയ്ക്കു ശേഷം 9.30 ന് കാൽ നട തീർത്ഥയാത്ര പുതുപ്പാടി പള്ളിയിൽ നിന്നും ആരംഭിക്കും. തെയ്യപ്പാറ സെൻറ് ജോർജ് പള്ളി, കോടഞ്ചേരി ടൗൺ, പൂളവള്ളി, കാഞ്ഞിരപ്പാറ സെൻറ് ജോൺസ് പള്ളി, വേളംകോട് ചെറിയ പള്ളി ,വട്ടൽ കുരിശുപള്ളി, മൈക്കാവ് സെൻ്റ് മേരീസ് പള്ളി വഴി രാത്രി 7 ന് വേളംകോട് വലിയ പള്ളിയിൽ എത്തിച്ചേരും. 6 മണിയ്ക്ക് വലിയ പള്ളിയിൽ കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മോർ ഐറേനിയോസ് തിരുമേനിയുടെ കാർമികത്വത്തിൽ സന്ധ്യാപ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ് . 3-ാം തിയതി വെള്ളിയാഴ്ച രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥനയും തുടർന്ന് 8.30 ന് വി.കുർബാനയും പെരുന്നാൾ സന്ദേശവും, പൗരസ്‌ത്യ സുവിശേഷ സമാജം അതിഭദ്രാസനം മെത്രാപ്പൊലീത്ത മർക്കോസ് മോർ ക്രിസോസ്റ്റുമോസ് മെത്രാപോലീത്തായുടെ കാർമികത്വത്തിൽ നടത്തപ്പെടുന്നതാണ്.



