LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മുക്കത്ത് ഓടിക്കൊണ്ടിരുന്ന മിനി പിക്കപ്പിന്റെ ടയർ ഊരിത്തെറിച്ചു: ഒഴിവായത് വൻ ദുരന്തം.

മുക്കം : എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന മിനി പിക്കപ്പിന്റെ ടയർ ഊരിപ്പോയി അപകടം.വാഹനത്തിൽ നിന്ന് ഊരിത്തെറിച്ച ടയർ ഏകദേശം 200 മീറ്ററോളം അപ്പുറത്തുനിന്നാണ് നാട്ടുകാർ കണ്ടെത്തിയത്. യാത്രക്കാരുടേയോ വാഹനങ്ങളിലോ ഇടിക്കാതിരുന്നതിനാൽ ആർക്കും പരിക്കേൽക്കാത്തത് ഭാഗ്യമായി.

മുക്കം പാലത്തിന് സമീപത്തായിരുന്നു അപകടം. തിരക്കേറിയ സംസ്ഥാന പാതയിലുണ്ടായ അപകടത്തെ തുടർന്ന് പ്രദേശത്ത് ചെറിയ ഗതാഗത തടസമുണ്ടായി. പിന്നീട് ടയർ മാറ്റിയ ശേഷം വാഹനം അവിടുന്ന് മാറ്റി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com