LOCAL NEWSUncategorized

സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വയോജന ദിനാഘോഷം നടത്തി.

താമരശ്ശേരി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) കൊടുവള്ളി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  അന്താരാഷ്ട്ര വയോജന ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.  വയോജന പ്രതിഭകളെ ആദരിക്കൽ , ചർച്ചാക്ലാസ്സുകൾ, സാംസ്കാരിക പരിപാടികൾ,കൈത്താങ്ങ് വിതരണം എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തി.
താമരശ്ശേരി പെൻഷൻ ഭവനിൽ സംഘടിപ്പിച്ച വയോജന സമ്മേളനം കെ എസ് എസ് പി യു ജില്ലാപ്രസിഡന്റ് കെ വി ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ കെ അബ്ദുറഹ്മാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും മോട്ടിവേറ്ററുമായ സുരേന്ദ്രൻ ചീക്കിലോട് മുഖ്യപ്രഭാഷണം നടത്തുകയും വയോജന സൗഹൃദ ക്ലാസ്സെടുക്കുകയും ചെയ്തു.
കൊടുവള്ളി ബ്ലോക്ക് പരിധിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച വയോജന കർഷകൻ പി അബൂബക്കർ കിഴക്കോത്ത്, മികച്ച കർഷക തൊഴിലാളി ബാലകൃഷ്ണൻ ചെട്ട്യാർ താമരശ്ശേരി, മികച്ച വിദഗ്ദ്ധ തൊഴിലാളി നാരായണൻ വട്ടിക്കുന്ന് മാനിപുരം എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. ജില്ലാകമ്മിറ്റിയുടെ കൈത്താങ്ങ് വിതരണം ബ്ലോക്ക് രക്ഷാധികാരി പി സി വേലായുധൻ നിർവ്വഹിച്ചു. പുതുപ്പാടിയുണിറ്റിലെ ഗുണഭോക്താവിനു നൽകാനായി യൂണിറ്റ് പ്രസിഡന്റ് എം കെ പുന്നൂസ് കൈത്താങ്ങ്തുക ഏറ്റുവാങ്ങി.
ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി ടി സദാനന്ദൻ , ട്രഷറർ കെ നാരായണൻ ,രക്ഷാധികാരികളായ പി സി വേലായുധൻ, വി കെ രത്നമ്മ , വനിതാവേദി കൺവീനർ പി സൈനബ, സാംസ്കാരിക വേദി കൺവീനർ എ എം അബ്ബാസ്, എം കെ പുന്നൂസ്, കെ സി ജോസഫ് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com