
തിരുവമ്പാടി: ആനക്കാംപൊയിൽ ഗവ. എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾക്കായി കിഡ്സ് പാർക്കിലേക്ക് തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കളി ഉപകരണം സമർപ്പിച്ചു.
സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫിറോസ് ഖാൻ ഉദ്ഘാടനം നിർവ്വഹിച്ചു. തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സരസ്വതി, സഹകരണ ബാങ്ക് ഡയറക്ടർമാരായ ഗണേഷ് ബാബു, അപ്പച്ചൻ തെക്കേക്കൂറ്റ്, ഡേവിഡ് പൂമറ്റം, സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് സിറിൽ ജോർജ്,പി.ടി.എ പ്രസിഡന്റ് അഞ്ജു വർഗ്ഗീസ്, മുൻ പ്രധാനാധ്യാപകൻ ജോസ് വി.ടി., എം.പി.ടി.എ പ്രസിഡന്റ് അഞ്ജു ജോസഫ് എന്നിവർ സംസാരിച്ചു



