
തിരുവമ്പാടി :ലോക വയോജന ദിനത്തിൽ ചേപ്പിലംകോട് ഉന്നതിയിലെ മുതിർന്ന പൗരനായ തേറുപറമ്പത്ത് ഇമ്മിണിച്ചാനെ പ്രദേശവാസികളുടെ നേതൃത്വത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ. അജിത ആദരിച്ചു. ചടങ്ങിൽ എ. കെ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരത അവാർഡ് ജേതാവ് ടി. കെ. ചൂലൻ കുട്ടി, മഞ്ജുഷ മനോജ്,ടി. കെ ദേവകി, പി. ശാന്ത, കുട്ടിയമ്മ, കെ. കെ. തങ്കമണി തുടങ്ങിയവർ പങ്കെടുത്തു



