KERALA NEWSLOCAL NEWSNewsommasry

പുത്തൂർ – ഓമശ്ശേരി ബസ് ജീവനക്കാർക്ക് അഭിനന്ദനവും ഉപഹാരസമർപ്പണവും.

ഓമശ്ശേരി: പുത്തൂർ – ഓമശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ മികച്ച സേവനത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായി വാർഡ് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ ആദരവും ഉപഹാരസമർപ്പണവും നടത്തി.
യാത്രക്കാരുടെ പ്രയാസങ്ങൾ മനസ്സിലാക്കി ട്രിപ്പുകൾ മുടങ്ങാതെ കൃത്യസമയത്ത് സർവീസ് നടത്താനും, അവധി ദിവസങ്ങളിൽ പോലും മികച്ച യാത്രാസൗകര്യം ഉറപ്പുവരുത്താനും ഇവിടുത്തെ ജീവനക്കാർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. വിദ്യാർത്ഥികളോട് മാന്യമായും സൗഹൃദപരമായും പെരുമാറുകയും അവരുടെ യാത്ര സുരക്ഷിതമാക്കാൻ കാണിക്കുന്ന ഉത്തരവാദിത്തബോധവും എടുത്തുപറയേണ്ടതാണ്.
നല്ല രീതിയിൽ സേവനം നൽകുന്ന ജീവനക്കാരെയും മാതൃകാപരമായ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും, ഈ ആദരം മറ്റുള്ളവർക്കും പ്രചോദനമാകുമെന്നും ചടങ്ങിൽ പഞ്ചായത്ത് മെമ്പർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ പ്രദേശവാസികളും യാത്രക്കാരും പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com