LOCAL NEWS

കക്കാടംപൊയിലിൽ അഡ്വഞ്ചർ ടൂറിസം സാധ്യതകൾ പരിശോധിച്ച് ടൂറിസം വകുപ്പ്

കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായ ത്തിലെ കക്കാടംപൊയിലിൽ അഡ്വഞ്ചർ ടൂറിസം വികസന ത്തിനുള്ള സാധ്യതകൾ പരി ശോധിക്കാൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി.

കക്കാടംപൊയിലിൽ അഡ്വഞ്ചർ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുമായി പ്രിയങ്ക ഗാന്ധി എംപി നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് പരി ശോധന. പ്രിയങ്കാ ഗാന്ധി എം പിയുടെ നിർദേശപ്രകാരം സി. കെ. കാസിം എംഎൽഎയുടെ നേതൃത്വത്തിലാണ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലങ്ങൾ സന്ദർശിച്ച് സാധ്യതകൾ വില യിരുത്തിയത്.

ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ജോ. ഡയറക്ടർ അഭിലാഷ് കുമാർ, സീനിയർ ഡയറക്ടർ ആർ.രഞ്ജിത് തുട ങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. കക്കാടംപൊയിൽ കുരിശുമല,സ്വർഗംകുന്ന്, വാളംതോട് തുടങ്ങിയ പ്രദേശങ്ങൾ സം ഘം സന്ദർശിച്ചു. പ്രകൃതിഭംഗിയും ഭൂപ്രകൃതിയും കണക്കിലെടുത്ത് അഡ്വഞ്ചർ ടൂറിസം ഉൾപ്പെടെയുള്ള വിനോദസഞ്ചാര വികസനത്തിന് പ്രദേശത്ത് വിപുലമായ സാധ്യതകളുണ്ടെന്ന് ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. പ്രദേശത്തിൻ്റെ ടൂറിസം സാധ്യതകൾ ഉൾപ്പെടുത്തി വിശദമായ ഡിപിആർ തയ്യാറാക്കി എംഎൽഎ. സി.കെ. കാസിമിന് സമർപ്പിക്കുമെന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ, സണ്ണി പെരികിലംതറപ്പേൽ, എൻ.ഐ. അബ്ദുൽ ജബ്ബാർ, അഡ്വ. സിബു തോട്ടത്തിൽ, ജിമ്മി മഠത്തിൽകണ്ടത്തിൽ, സിബി കൊട്ടാരത്തിൽ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com