LOCAL NEWS

അലൈൻസ് ക്ലബ് ഗാന്ധിജയന്തി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു

തിരുവമ്പാടി:അലൈൻസ് ക്ലബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്ററും സ്റ്റെല്ല മേരീസ് ബോർഡിങ് സ്കൂളും സംയുക്തമായി ഗാന്ധിജയന്തി ദിനം ആചരിച്ചു. ശുചീകരണ പ്രവർത്തികൾ നടത്തിയും തൈകൾ നട്ടുപിടിപ്പിച്ചും മധുരവിതരണം നടത്തിയും വിവിധ പരിപാടികളോടെ ഗാന്ധിജയന്തി ദിനം ആഘോഷമാക്കി. ഒക്ടോബർ രണ്ടിന് രാവിലെ 10 മണിക്ക് സ്റ്റെല്ലാ മേരീസ് ബോർഡിങ് സ്കൂൾ അങ്കണത്തിൽ ആരംഭിച്ച ചടങ്ങുകളിൽ അലൈൻസ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്റർ പ്രസിഡന്റ് അഗസ്റ്റിൻ MJ അധ്യക്ഷനായി. സ്റ്റെല്ലാ മേരീസ് ബോർഡിങ് സ്കൂൾ ചെയർമാൻ ഡെന്നീസ് ജോസഫ് പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ ബീന ജോസഫ് സ്വാഗതം ആ ശംസിച്ചു അലൈൻസ്‌ ഇന്റർനാഷണൽ വൈസ് ഡിസ്‌ട്രിക്ട് ഗവർണർ കെ ടി സെബാസ്റ്റ്യൻ ആശംസകൾ നേർന്നു. ജഫ്രിൻ ജോസ്, ജയ്സൺ തോമസ്, അമൽ ജെയിംസ്, റോബർട്ട് നെല്ലിക്ക തെരുവിൽ, OP തോമസ്, പ്രവീൺ പൈനാടത്ത് എന്നിവർ പ്രസംഗിച്ചു സെക്രട്ടറി ബോണി ജേക്കബ് അഴകത്ത് നന്ദി പ്രകാശിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com