LOCAL NEWS

സ്വച്ഛതാ ഹി സേവ – കൈയ്യോട് കൈ ക്യാമ്പയിൻ ശുചിത്വ സന്ദേശ റാലിയും


തിരുവമ്പാടി : സ്വച്ഛതാ ഹി സേവ – കൈയ്യോട് കൈ ക്യാമ്പയിന്‍റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്   തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ബസ്സ്റ്റാൻഡിൽ അവസാനിക്കുകയും തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

തിരുവമ്പാടി അങ്ങാടിയിൽ വച്ച് നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ജിതിൻ പല്ലാട്ട്  ഉദ്ഘാടനം ചെയ്തു. 
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ഫിറോസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത്  സെക്രട്ടറി ശരത്ത് ലാൽ, മെമ്പർമാരായ സോണി മണ്ഡപത്തിൽ,  ജോഷി പുല്ലുകാട്ട്,ബിജു
എണ്ണാർമണ്ണിൽ, സ്മിത ബാബു, ജയപ്രസാദ്, ടി.കെ ശിവൻ,  ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അയന എസ് എം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, സിഡിഎസ് ചെയർപേഴ്സൺ റംല, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ രഫ്ന ഗ്രീഷ്മ , അൽഫോൻസാ കോളേജ് എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ ഫാദർ. ഷിജു മാത്യു എന്നിവർ സംസാരിച്ചു. വ്യാപാരി വ്യവസായി അംഗങ്ങൾ,അൽഫോൻസാ കോളേജ് എൻഎസ്എസ് വോളണ്ടിയേഴ്സ് ഹരിതകർമ്മസേനാംഗങ്ങൾ,  ഓട്ടോ തൊഴിലാളികൾ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.  വരും ദിവസങ്ങളിലും ബോധവൽക്കരണം, ശുചീകരണം തുടങ്ങിയ തുടർപ്രവർത്തനങ്ങളും ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടത്തുമെന്നും മാലിന്യമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തിന്‍റെ എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജിതിൻ പല്ലാട്ട് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com