
കൂടരഞ്ഞി: കൂമ്പാറയിൽ നിന്ന് മരഞ്ചാട്ടിയിലേക്ക് പോകുന്ന റോഡിലെ അപകടകരമായ വളവിൽ വിനോദയാത്രാ വാഹനം അപകടത്തിൽപ്പെട്ടു. മലപ്പുറം ജില്ലയിലെ മേലാറ്റൂരിൽ നിന്ന് വിനോദയാത്രയ്ക്കായി എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.
കൂമ്പാറയിൽ നിന്ന് മരഞ്ചാട്ടിയിലേക്ക് പോകുന്ന ഭാഗത്തെ വളവിൽ വെച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടകരമായ വളവിലാണ് സംഭവം.
അപകടത്തിൽ വാഹനത്തിൽ കുടുങ്ങിയവരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ് ഇവരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും അരീക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.യാത്രക്കാരിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.



