ഏഷ്യൻ ഗെയിംസ് ഇരട്ടമെഡൽ ജേതാവ് വിദർശ. കെ. വിനോദിന് കൂടരഞ്ഞി ബാങ്ക് സ്വീകരണം നൽകി.

കൂടരഞ്ഞി : ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേട്ടവുമായി രാജ്യത്തിന്റെ സുവർണ്ണ പ്രതീക്ഷയായി മാറിയ മലയോര മേഖലയുടെ പ്രിയ കായികതാരം വിദർശ. കെ. വിനോദിന് കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
അന്താരാഷ്ട്ര കായിക വേദിയിൽ തിളക്കമാർന്ന പ്രകടനത്തിലൂടെ രാജ്യത്തിൻ്റെ പെരുമ വാനോളമുയർത്തിയ വിദർശയെ ആദരിക്കുന്നതിനായി ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും, ബാങ്ക് ഭരണസമിതി അംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബോബി ഷിബു പൈമ്പിള്ളിൽ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാടിന് വലിയ അഭിമാനം സമ്മാനിച്ച പ്രിയ കായികതാരത്തിന് കൂടരഞ്ഞി ബാങ്കിൻ്റെ മെമന്റോ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൈമാറി. തുടർന്ന് ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ജോർജ്കുട്ടി കക്കാടംപൊയിൽ വിദർശയെ പൊന്നാട അണിയിച്ച് ആദരിച്ചു.
ബാങ്കിന്റെ സ്‌നേഹോപഹാരം ബാങ്ക് പ്രസിഡന്റ് ശ്രീ. പി. എം. തോമസ് മാസ്റ്റർ കൈമാറി. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശ്രീ. പി. എം. തോമസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗവും ബാങ്ക് സെക്രട്ടറിയുമായ ശ്രീ. ജിമ്മി ജോസ് പൈമ്പിള്ളിൽ ചടങ്ങിൽ പങ്കെടുത്തവർക്ക് സ്വാഗതം പറഞ്ഞു.
വിദർശയുടെ കായിക യാത്ര തുടർന്നുള്ള അന്താരാഷ്ട്ര മത്സരങ്ങളിലും വൻ വിജയങ്ങൾ കൈവരിക്കാൻ പ്രചോദനമാകട്ടെ എന്ന് ചടങ്ങിൽ സംസാരിച്ചവർ ആശംസിച്ചു.
തുടർന്ന് നടന്ന ആശംസാ സമ്മേളനത്തിൽ പൊതുപ്രവർത്തകരും ജനപ്രതിനിധികളുമായ നിസാറാബീഗം, ആയിഷബി ഷിയാസ്, ഷീബ റോയ് നെച്ചിക്കാട്ടിൽ, രത്ന രാജേഷ്, റോയ് ആക്കേൽ, തോമസ് മാത്യു, ലീലാമ്മ മുള്ളനാനിക്കൽ, പി. അബ്ദുറഹിമാൻ മാസ്റ്റർ, ജോർജ് മങ്കരയിൽ, ജോമാ സുരേഷ്, ഷിജോ വേളൂർ, ജെറീന റോയ്, അബ്ദുൽ റഷീദ് മൗലവി, ജോൺസൺ കുളത്തിങ്കൽ, അബ്ദുറഹ്മാൻ കുഴിയിൽ, സജി പെണ്ണാപറമ്പിൽ, മുഹമ്മദ് പാതിപറമ്പിൽ, ഷിൻസി കെ. ചെറിയാൻ, ജോളി പൈക്കാട്ട്, വി. എ. ജോസ് മാസ്റ്റർ, വിൽസൺ പുല്ലുവേലിൽ, രാജൻ കൗസ്തുഭം, ജയേഷ് സ്രാമ്പിക്കൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.



