LOCAL NEWS

പൂർവാധ്യാപക സംഗമം സംഘടിപ്പിച്ചു.

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂർവാധ്യാപക സംഗമം ‘ഗുരുസപര്യ’ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ സോണി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു.  അസിസ്റ്റന്റ് മാനേജർ ഫാദർ അരുൺ തുറവക്കൽ അധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ് സ്വാഗതമാശംസിച്ചു. മുൻ പ്രധാനാധ്യാപകരായ കെ എം സെബാസ്റ്റ്യൻ, എം സി മേരി, സിബി കുര്യാക്കോസ്,  സെന്റ് ജോസഫ്സ് ഹൈസ്കൂൾ പ്രധാനാധ്യാപിക റീജ വി. ജോൺ, എം പി ടി എ ചെയർപേഴ്സൺ സോണി സിജോ തുടങ്ങിയവർ ആശംസകൾ നേർന്നു. എഴുപത്തിയഞ്ച് അധ്യയന വർഷങ്ങൾ പൂർത്തിയാകുന്ന  അവസരത്തിൽ,  വിവിധ കാലഘട്ടങ്ങളിൽ സ്കൂളിൽ സേവനം ചെയ്ത അധ്യാപകരെ ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് അബ്ദുൽ റഷീദ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. സ്നേഹവിരുന്നോടെ പരിപാടി അവസാനിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com