KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

പീടികപ്പാറയിൽ മീൻവെള്ളം റോഡിൽ; വാഹനങ്ങൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം.

കൂടരഞ്ഞി : ചാലിയാർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഫിഷ് മീൽ ഫാക്ടറിയിലേക്ക് മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് മീൻവെള്ളം റോഡിൽ വീണ് ദുർഗന്ധം വ്യാപിച്ചതിനെ തുടർന്ന് നാട്ടുകാർ വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചു.

ഇന്നലെ രാവിലെ മുതൽ കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ പീടികപ്പാറ റോഡിൽ ആണ് സംഭവം. ഫാക്ടറിയിലേക്ക് മത്സ്യാവശിഷ്ടങ്ങൾ കൊണ്ടുവരുന്ന ലോറികളിൽ നിന്ന് ദ്രവമാലിന്യം റോഡിൽ ഒഴുകി പരക്കുകയായിരുന്നു. ഇതോടെ റോഡിലൂടെ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയായെന്ന് നാട്ടുകാർ പറഞ്ഞു.

ദുർഗന്ധം കാരണം സമീപത്തെ വീടുകളിലും കടകളിലും താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്. സ്കൂൾ കുട്ടികൾക്കും വഴിയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് മെമ്പർ ആദർശ് ജോസഫ് ഇടപെട്ടതിനെ തുടർന്ന് വാഹനം പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ഹെൽത്ത് വിഭാഗവും സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയും ചെയ്തു. തുടർന്ന് തിരുവമ്പാടി എസ് എച്ച് ഓ രമ്യ ഇ കെ യുടെ സാനിധ്യത്തിൽ കമ്പിനി അധികൃതരും നാട്ടുകാരും ആയി നടത്തിയ ചർച്ചയിൽ മലിനജലം റോഡിൽ വീഴാത്ത തരത്തിൽ അടച്ചുറപ്പുള്ള വാഹനങ്ങളിൽ മാത്രം മാലിന്യം കൊണ്ടുപോകണമെന്നും, നിയമം ലംഘനം ഉണ്ടായാൽ വാഹനങ്ങൾ കസ്റ്റഡി എടുക്കും എന്നും, മലപ്പുറം ജില്ലയിലൂടെ വാഹനങ്ങൾ പോകേണ്ടി വരും എന്നും ഫാക്ടറി ഉടമകളെ അറിയിച്ചു.

BNS 279, പഞ്ചായത്ത് രാജ് ആക്ട് 219A പ്രകാരം കർശന നടപടി എടുക്കുമെന്നും പഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ
ശ്രീജിത്ത്‌ കെ ബി പറഞ്ഞു. ചർച്ചയിൽ വാർഡ് മെമ്പർക്ക് പുറമെ ബാബു വരിക്കാമക്കൽ, ബിനു പനത്തോട്ടം തുടങ്ങിയവർ ഉണ്ടായിരുന്നു. നിലവിൽ 25000 രൂപ ഫൈൻ ഈടാക്കിയിട്ടുണ്ട് മലിനജലം ഒഴുക്കിയ വാഹനത്തിന്.

ഇനി ലംഘനം ഉണ്ടായാൽ ജനങ്ങളെ അണിനിരത്തി മീൻ ഫാക്ടറിയിലേക്ക് ഒരുവാഹനവും കടത്തിവിടില്ലഎന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com