സിപിഐ (എം) നേതാക്കളെ ഡൽഹിയിൽ അറസ്‌റ്റ് ചെയ്തതിൽ പ്രതിക്ഷേധ പ്രകടനം നടത്തി.

കോടഞ്ചേരി : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു , കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്ത്വത്തിൽ കോടഞ്ചേരി അങ്ങാടിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ്‌കുമാറിൻ്റെ കോലം കത്തിച്ച് പ്രിതിക്ഷേധിച്ചു.
സിപിഐ(എം) ൻ്റെ സമുന്നതരായ നേതാക്കളെയും പ്രവർത്തകരെയും ഡൽഹിയിൽ വെച്ച് അന്യായമായി അറസ്റ്റ് ചെയ്തത് കസ്റ്റഡിൽ വെച്ചതിൽ പ്രതിക്ഷേധിച്ച് കോടഞ്ചേരിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി.എ.എസ് രാജു അധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയാ ട്രഷറർ ഷിജി ആൻ്റണി ഉദ്ഘാടനം ചെയ്തു. സി പി ഐ (എം) ഏരിയാ കമ്മറ്റി അംഗം ജോർജ് കുട്ടി വിളക്കുന്നേൽ, കർഷക സംഘം സെക്രട്ടറി ഷിബു പുതിയേടത്ത്, കർഷക തൊഴിലാളി യൂണിയൻ സെക്രട്ടറി ബബിത സുനിൽ, രൂപേഷ് സോമൻ എന്നിവർ പ്രസംഗിച്ചു.



