KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

രാഷ്ട്രീയ പോഷൺ മാ 2026 ന്റെ  ഭാഗമായി  ഐ.സി.ഡി.എസ് പ്രോജക്ട് തല സമാപന പരിപാടികൾ നടത്തി.

കോടഞ്ചേരി:രാഷ്ട്രീയ പോഷൺ മാ 2026 ന്റെ  ഭാഗമായി  ഐ.സി.ഡി.എസ് കൊടുവള്ളി അഡീഷണൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ   സംഘടിപ്പിച്ച പ്രൊജക്ട് തല സമാപന പരിപാടികൾ  കൊടുവള്ളി ബ്ലോക്ക്‌  പഞ്ചായത്ത്  പ്രസിഡന്റ്  അംബിക മംഗലത്ത് ഉദ്‌ഘാടനം ചെയ്തു .
കോടഞ്ചേരി   ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് അന്നകുട്ടി ദേവസ്യ അധ്യക്ഷത വഹിച്ച ചടങ്ങിന് കൊടുവള്ളി അഡീഷണൽ ഐ.സി.ഡി.എസ്  സി.ഡി.പി.ഓ  തസ് ലീന എൻ.പി സ്വാഗതം പറഞ്ഞു.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ ജോബി ഇലന്തൂർ,കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ വിൻസെന്റ് വടക്കേ മുറിയിൽ,കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ മിനി സണ്ണി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഖിൽ പി എൻ,കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബാബു പട്ടരാട്ട്, റൂബിതമ്പി, ജിജി എലുവാലുങ്കൽ,നാൻസി ജോഷി, ജോബി ജോസഫ്, സജിനി രാമൻകുട്ടി, ബേബി വളയത്തിൽ, വിൽസൺ തറപ്പേൽ,റെജി തമ്പി, റീന ബിജു,ഐ.സി.ഡി.എസ്. സൂപ്പർ വൈസർ നസീറ പി.എ. തുടങ്ങിയവർ സംസാരിച്ചു. 

വിവിധ പഞ്ചായത്തുകളിൽ നിന്നെത്തിയ കുടുംബങ്ങൾക്കായി ഫാമിലി സ്ടീമീംഗ് പാചക മൽസരം നടത്തി.അങ്കണവാടി പ്രവർത്തകർ  ഒരുക്കിയ തനത്  ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശനവും നാടൻ ഭക്ഷ്യ സാധനങ്ങളുടെ സ്റ്റാളും ശ്രദ്ധേയമായി. പരിപാടിക്ക് കൊടുവള്ളി അഡീഷണൽ ഐ.സി.ഡി.എസിലെ സൂപ്പർവൈസർമാർ,അങ്കണവാടി പ്രവർത്തകർ നേതൃത്വം നല്‍കി.കോടഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ജീവനക്കാർ പോഷകാഹാര പ്രദര്‍ശന മത്സരം നിയന്ത്രിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com