KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

പ്രവർത്തനരഹിതമായി കൂമ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റ്; പുനഃസ്ഥാപിക്കണ മെന്ന് നാട്ടുകാർ.

കൂമ്പാറ : എം.പി. ഫണ്ടിൽനിന്ന് വൻതുക ചെലവഴിച്ച് 2023-ൽ കൂമ്പാറ അങ്ങാടിയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായിട്ട് നാളേറെയായി. അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും വെളിച്ചം പകരുന്നതിനൊപ്പം രാത്രിയിൽ കക്കാടംപൊയിൽ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്നവർക്കും വഴികാട്ടിയായിരുന്ന ലൈറ്റ് പ്രവർത്തിക്കാതായതോടെ പ്രദേശം ഇരുട്ടിലായി.

ഹൈമാസ്റ്റ് ലൈറ്റ് എത്രയും വേഗം അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊതുഫണ്ട് ചെലവഴിച്ച് സ്ഥാപിച്ച സംവിധാനത്തിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നതിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com