KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

യുപിഐ നിരക്കിനെതിരെ കൂടരഞ്ഞിയിൽ പന്തംകൊളുത്തി പ്രകടനം ഇന്ന്

കൂടരഞ്ഞി : രണ്ടായിരം രൂപയ്ക്കു മുകളിലുള്ള യുപിഐ വ്യാപാര ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൂടരഞ്ഞി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് (ചൊവ്വാഴ്ച) പന്തംകൊളുത്തി പ്രകടനം നടത്തും.

വൈകിട്ട് 6.30ന് വ്യാപാരഭവൻ പരിസരത്തുനിന്ന് ആരംഭിക്കുന്ന പ്രകടനം സംസ്ഥാന കമ്മിറ്റിയുടെ പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ 15ന് രാജ്ഭവനിലേക്ക് നടത്തുന്ന മാർച്ചിനും ധർണയ്ക്കും മുന്നോടിയായാണ് പ്രതിഷേധം.

രണ്ടായിരം രൂപയ്ക്കു മുകളിലുള്ള നിശ്ചിത വ്യാപാരി–ഉപഭോക്തൃ യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ഏർപ്പെടുത്താനുള്ള തീരുമാനത്തി നെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം. ഈ തീരുമാനം വ്യാപാരമേഖലയ്ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് സംഘടനയുടെ നിലപാട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com