
തിരുവമ്പാടി നിയോജകമണ്ഡലത്തിലെ രണ്ട് പ്രധാന റൂട്ടുകളിൽ പുതിയ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസ് സർവീസ് ആരംഭിക്കുന്നു. സർവീസുകൾ നാളെ(14) മുതൽ ആരംഭിക്കുമെന്ന് സി.കെ. കാസിം എം.എൽ.എ. അറിയിച്ചു. കൊടിയത്തൂർ, ചെറുവാടി, മാവൂർ വഴി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കും മണാശ്ശേരി എം.എ.എം.ഒ. കോളേജ് വഴി കോഴിക്കോടേക്കുമാണ് സർവീസ്.
ചെറുവാടി, കൊടിയത്തൂർ, മുക്കം വഴി കോഴിക്കോടേക്ക് നേരത്തെ കെ.എസ്.ആർ.ടി.സി. സർവീസ് ഉണ്ടായിരുന്നു. അടുത്തകാലത്ത് ഈ സർവീസുകൾ പൂർണമായും നിർത്തിയിരുന്നു. ഇതു കോളേജ് വിദ്യാർത്ഥികൾ, കച്ചവടക്കാർ, സാധാരണക്കാർ തുടങ്ങിയ നിത്യയാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ സർവീസുകൾ അനുവദിച്ചത്. കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിന്റെ പ്രയോജനം മലയോര മേഖലയിലുള്ളവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സർവീസുകൾ. അതിരാവിലെ വിവിധ ഇടങ്ങളിലേക്ക് യാത്ര തിരിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും പുതിയ സർവീസുകൾ ഏറെ ഉപകാരപ്രദമാകുമെന്ന് എം.എൽ.എ. വ്യക്തമാക്കി.
സർവീസ് സമയക്രമം
പുലർച്ചെ 4.20 ന് തിരുവമ്പാടിയിൽ നിന്നാരംഭിക്കുന്ന സർവീസ് – 4.30 കൂടരഞ്ഞി, കാരമൂല, 4.40 മുക്കം, 4.50 ന് ചെറുവാടി, 5.00 മണിക്ക് മാവൂർ, 5.20 ന് മെഡിക്കൽ കോളേജ് വഴി 6.00 റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. തിരിച്ച്, 6.05 റയിൽവേ സ്റ്റേഷനിൽ നിന്നാരംഭിച്ച് 6.15 പാളയം, 7.00 മാവൂർ, 7.10 ചെറുവാടി,
7.20 മുക്കം, കാരമുല, 7.30 കൂടരഞ്ഞി വഴി 7.45 ന് തിരുവമ്പാടിയിൽ എത്തും.
തുടർന്ന് രാവിലെ 8.40-ന് തിരുവമ്പാടിയിൽ നിന്നാരംഭിക്കുന്ന സർവീസ്- 8.50-ന് കൂടരഞ്ഞി, കാരമൂല 9.00 മുക്കം, 9.20 ന് മണാശ്ശേരി എം എ എം ഒ കോളേജ്, 9.35 ന് പുൽപറമ്പ് വഴി പാഴൂർ, കൂളിമാട്, മാവൂർ, മെഡിക്കൽ കോളേജ് വഴി 10.15-ന് കോഴിക്കോട് എത്തിച്ചേരും. തുടർന്ന്, 10.45-ന് കോഴിക്കോട് നിന്നാരംഭിച്ച് പാളയം, മാവൂർ കുളിമാട് വഴി 11.55-ന് ചെറുവാടിയിലും, കൊടിയത്തൂർ, കാരശേരി വഴി 12.20 ന് മുക്കത്തും എത്തിച്ചേരും. ഉച്ചയ്ക്ക് 12.45 ന് വീണ്ടും മുക്കത്ത് നിന്നാരംഭിച്ച് കാരശ്ശേരി, കൊടിയത്തൂർ വഴി 12.55 ന് ചെറുവാടി മാവൂർ, മെഡിക്കൽ കോളേജ് വഴി 2.20 ന് കോഴിക്കോട് എത്തിച്ചേരും.
വൈകീട്ട്, 5.10 ന് കോഴിക്കോട് നിന്നാരംഭിച്ചു പാളയം മാവൂർ 6.20 ചെറുവാടി, കൊടിയത്തൂർ, കാരശ്ശേരി, 6.30 മുക്കം, 6.40 കാരമൂല, 6.45 കൂടരഞ്ഞി വഴി 6.50ന് തിരുവമ്പാടിയിൽ സർവീസ് അവസാനിപ്പിക്കും



