KODANECHERYLOCAL NEWSNewsUncategorizedതിരുവമ്പാടി മണ്ഡല വാർത്തകൾ,

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികളിൽ നിന്ന് പശ്ചിമഘട്ട ജന സംരക്ഷണ സമിതി പിന്മാറണം.

കോടഞ്ചേരി:പരിസ്ഥിതി ലോല മേഖല വിജ്ഞാപനവും സംസ്ഥാന സർക്കാരിൻറെ നിർദ്ദേശങ്ങളും ആയി ബന്ധപ്പെട്ടുകൊണ്ട് അവാസ്തവുംമായ പ്രസ്താവനകൾ ഇറക്കി മലയോരമേഖലയിലെ കർഷക ജനതയുടെ മനസ്സിൽ തെറ്റിദ്ധാരണ വളര്‍ത്തുവാൻ ബോധപൂർവമായി നടത്തുന്ന ശ്രമങ്ങളിൽ നിന്ന് പശ്ചിമഘട്ട ജന സംരക്ഷണ സമിതി എന്ന പേരിൽ വാർത്ത കൊടുക്കുന്ന ആളുകൾ പിന്മാറണമെന്നും
വസ്തുതകൾ ശരിയായി മനസ്സിലാക്കണമെന്നും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റീയറിംഗ് കമ്മിറ്റി യോഗം വാർത്താക്കുറിപ്പിൽ അറിയിച്ചു.

സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി മനസ്സിലാക്കിയാൽ തന്നെ സർക്കാരിൻറെ നയം വ്യക്തമാണ് ഒരിഞ്ച് കൃഷിഭൂമി പോലും കർഷകർക്ക് നഷ്ടപ്പെടാതെ റവന്യൂ ഭൂമിയെ സംരക്ഷിച്ചുകൊണ്ടു വനഭൂമിയിൽ മാത്രം ഇ എസ് എ പരിധി നിജപ്പെടുത്തുന്ന രീതിയിലാണ് 2024 ൽ ഗ്രാമപഞ്ചായത്ത് റവന്യൂ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഫീൽഡ് തല പരിശോധന നടത്തി ഗൂഗിൾ എർത്ത് മാപ്പിൽ വനാതിർത്തികളിലെ ജണ്ഡകൾ അടിസ്ഥാനമാക്കി കെ എം എൽ  ഫൈയലിൽ  ഇ എസ് എ അതിരുകൾ അടയാളപ്പെടുത്തി സർക്കാരിൽ സമർപ്പിച്ചിട്ടുള്ളത്.

ഇ എസ് എ വിജ്ഞാപനമായി ബന്ധപ്പെട്ട ഒരു ഘട്ടത്തിലും ഗ്രാമപഞ്ചായത്ത് ആകെ ഭൂവിസ്തൃതി അളന്നു തിട്ടപ്പെടുത്തുകയോ ചതുരശ്ര കിലോമീറ്ററിൽ ഇഎസ് എ ഭൂമിയും റവന്യൂ ഭൂമിയും തരംതിരിക്കുകയോ അത്തരത്തിൽ എന്തെങ്കിലും രേഖകൾ സംസ്ഥാന സർക്കാരിനോ  പരിസ്ഥിതി വകുപ്പിന് സമർപ്പിക്കുകയും ചെയ്തിട്ടില്ല.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കോടഞ്ചേരി, നെല്ലിപ്പോയിൽ വില്ലേജുകളിലെ വന വിസ്തൃതി കണക്കാക്കുന്നതിൽ മുൻകാലങ്ങളിലോ നിലവിലോ വന്ന സർക്കാർ സംവിധാനങ്ങളുടെ അപാകതകൾക്ക് ഉത്തരവാദി ഗ്രാമപഞ്ചായത്ത് ഭരണസമിതി ആണെന്ന് വരുത്തിതീർക്കാനുള്ള ബോധപൂർവമായി ശ്രമങ്ങൾ ആരയൊക്കെയോ തൃപ്തിപ്പെടുത്തുവാനായി ചില തൽപര കക്ഷികൾ പശ്ചിമഘട്ട ജന സംരക്ഷണ സമിതിയുടെ പേരിൽ ഇറക്കിവിടുന്നത് ഈ മേഖലയെ നശിപ്പിക്കുക എന്ന് ഉദ്ദേശത്തോടുകൂടിയാണ്.

മുൻകാലങ്ങളിലെ കരട് വിജ്ഞാപനങ്ങളിലെ കാൾ അധികം സ്ഥലമാണ് നിലവിൽ റവന്യൂഭൂമിയായി രേഖപ്പെടുത്തിയിട്ടുള്ളത് എന്നകാര്യം ബോധപൂർവ്വമായി മറച്ചുവെച്ച് ജനങ്ങളിൽ ആശങ്കയുണ്ടാക്കുകയാണ് ഇവർ ചെയ്യുന്നത്.

പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കുക എന്ന് ഉദ്ദേശത്തോടുകൂടി ഈ വരുന്ന ശനിയാഴ്ച രാവിലെ 10. 30 മണി മുതൽ ഒരു മണിവരെ ഈ നാട്ടിലെ പൗരന്മാർക്ക് കെഎംഎൽ ഫയലുകൾ പരിശോധിക്കുവാൻ ആവശ്യമായ സൗകര്യം ഗ്രാമപഞ്ചായത്തിൽ ഒരുക്കിയിട്ടുണ്ട്.

വിദഗ്ധരായ ഉദ്യോഗസ്ഥരുടെ സഹായത്തോടുകൂടി നിർദ്ദിഷ്ട പ്രൊപ്പോസൽ ഉൾപ്പെട്ട പ്രദേശങ്ങൾ പരിശോധിച്ചു എവിടെയെങ്കിലും അപാകതകൾ കണ്ടെത്തുന്ന പക്ഷം കർഷകരോടൊപ്പം നിന്നുകൊണ്ട് മേൽപ്രദേശങ്ങളുടെ സാധൂകരണത്തിനായി ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രവർത്തിക്കുമെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു.

മുൻകാലങ്ങളിൽ ആരൊക്കെയോ വരുത്തിവെച്ച തെറ്റുകൾ ഉത്തരവാദി ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണെന്ന് ബോധപൂർവമായി ആരോപണമുന്നയിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനുള്ള ശ്രമങ്ങളിൽ നിന്ന് തൽപരകക്ഷികൾ പിന്മാറണമെന്നും അറിയിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ  റിയാനസ് സുബൈർ, വിൻസൻറ് വടക്കേമുറിയിൽ, മിനി സണ്ണി എന്നിവർ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com