എസ്.എം.എ ബാധിതരായ കുരുന്നുകളുടെ ചികിത്സയ്ക്കായി കോടഞ്ചേരിയിൽ ബിരിയാണി ചലഞ്ച്.

കോടഞ്ചേരി: എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) രോഗം ബാധിച്ച ഡേവിഡ്, ഏദൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകളുടെ തുടർചികിത്സയ്ക്കുള്ള ഫണ്ട് സമാഹരണാർത്ഥം കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ബിരിയാണി ചലഞ്ച്’ സംഘടിപ്പിക്കുന്നു.2026 നവംബർ 15 ഞായറാഴ്ച കോടഞ്ചേരി പാരിഷ് ഹാളിലാണ് പരിപാടി നടക്കുക. അന്ന് രാവിലെ 11 മണി മുതൽ പാരിഷ് ഹാളിൽ ബിരിയാണി ലഭ്യമായിരിക്കും. 100 രൂപയാണ് ഒരു പൊതി ബിരിയാണിയുടെ നിരക്ക്.ചികിത്സാ ചെലവുകൾ കണ്ടെത്താൻ പ്രയാസപ്പെടുന്ന ഈ കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള കാരുണ്യപ്രവർത്തനത്തിൽ നാടൊന്നാകെ പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ബിരിയാണിക്കായുള്ള മുൻകൂർ ഓർഡറുകൾക്കും കൂടുതൽ വിവരങ്ങൾക്കും , 9946106401,9846406442 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.



