
മുക്കം:പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ മിന്നുന്ന വിജയം പിണറായ് സർക്കാരിനുള്ള കനത്ത പ്രഹരമാണെന്ന് മുക്കം മുനിസിപ്പൽ മുസ്ലിംലീഗ് പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു.ഭരണഘടനാ ശിൽപ്പികൾ ആലോചിച്ചെടുത്ത ഇന്ത്യ എന്ന പാരമ്പര്യവും തിളക്കവുമുള്ള നാമം മാറ്റിയെഴുതാനുള്ള ബിജെപി സർക്കാറിന്റെ നീക്കംഅന്താരഷ്ട്ര തലത്തിൽ ഇന്ത്യയുടെ യശസ്സിനും കീർത്തിക്കും കളങ്കമേൽപ്പിക്കുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന സെക്രട്ടരി സി പി ചെറിയ മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ പ്രസിസന്റ് എ എം അബൂബക്കർ ആദ്ധ്യക്ഷം വഹിച്ചു.ദേശീയ ആസ്ഥാനമായ ദില്ലി ഖാഇദെമില്ലത്ത് സെന്റർ ഫണ്ട് സമാഹരണത്തിൽ മികവ് തെളിയിച്ച ഡിവിഷൻ കമ്മിറ്റികൾക്ക് ഉപഹാരം നൽകി ആദരിച്ചു.
ഗഫൂർ കല്ലുരുട്ടിദാവൂദ് മുത്താലംഅബു മുണ്ടുപാറപി വി എ സലാം മാസ്റ്റർമുനീർ മുത്താലംപി കെ സലാംഷാഹിർ കല്ലുരുട്ടിപി കെ മുഹമ്മദ്അബ്ദുല്ലക്കുട്ടിബുഷയർറാഫി മുണ്ടുപാറഎ എം മുസ്തഫശിഹാബ് സി ടിമിഥ്ലാജ് പിസൈനബ മുത്താലംസീനത്ത് പിഇബ്റാഹിം പി പി അജ്മൽ കെ വിഐ പി ഉമർ പ്രസംഗിച്ചു.



