
മുക്കം: ഇന്ന് മുക്കത്ത് വെച്ച് നടന്ന അപകടത്തിൽ പ്ലസ് ടു വിദ്യാർഥിനി മരിച്ചു. രാത്രി 7 മണിക്ക് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി കൊടിയത്തൂർ കാരാട്ട് മുജീബിന്റെ മകൾ ഫാത്തിമ ജെബിൻ (18) ആണ് മരിച്ചത്.
വിദ്യാർഥിനി മാതാവിനും പരിക്കുണ്ട്. മുക്കം ഹൈസ്കൂൾ റോഡിൽ ഇറക്കം ഇറങ്ങി വരവെ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം സംഭവിച്ചത്.
ഇവരെ ഉടൻ മുക്കത്തെ ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിക്കാനായില്ല.
പൊലീസ് സ്ഥലത്തെത്തി കേസെടുത്തു അന്വേഷണം ആരംഭിച്ചു.


