
മുക്കം നഗരസഭയിൽ അടുക്കള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ജി-ബിൻ വിതരണം ചെയ്തു. സർക്കാർ നിശ്ചയിച്ച 4300 രൂപ വിലയുള്ള ജിബിന്നന് ഗുണഭോക്തവീഹിതം 430 രൂപ വാങ്ങിയിട്ടാണ് വിതരണം ചെയ്യുന്നത് .വീടുകളിലെ അടുക്കളയിൽ തന്നെ സ്ഥാപിക്കാവുന്നതാണ് ജി-ബിൻ. ഫ്ലാറ്റുകളിലെയും ക്വാട്ടേസുകളിലെയും മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനുള്ള സംവിധാനമാണ് നഗരസഭ നടപ്പിലാക്കുന്നത്. ജി-ബിൻ വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ പിടി ബാബു ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് അധ്യക്ഷത വഹിച്ചു,ഡെപ്യൂട്ടി ചെയർപേഴ്സൺ കെ പി ചാന്ദിനി , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റുബീന കെ കെ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ, ഗഫൂർ കല്ലുരുട്ടി , വേണുഗോപാലൻ മാസ്റ്റർ, നൗഫൽ മല്ലശ്ശേരി, അബ്ദുൽ ഗഫൂർ മാസ്റ്റർ, രാജൻ എടോനി സംസാരിച്ചു, നഗരസഭ കൗൺസിലന്മാർ പരിപാടിയിൽ പങ്കെടുത്തു.



