
കൂടരത്തി: ഇനി വാർദ്ധക്യത്തിന്റെ വെല്ലുവിളികൾ ഉണ്ടാവില്ല. വയോജന സൗഹൃദ പഞ്ചായത്ത് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ്മ പദ്ധതി തയ്യാറാക്കുന്നതിന് . കോഴിക്കാട് അസി. കളക്ടർ ഷെൽവ സിനിയുടെ സാന്നിദ്ധ്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
വയോജനങ്ങൾക്കായുള്ള പതിവ് പദ്ധതികൾക്ക് പുറമെ മുതിർന്നവരുടെ പ്രശ്നങ്ങൾ അഭിസംഭോധന ചെയ്യുന്നതിന് വയോജന സൗഹൃത ഇടങ്ങൾ സ്ഥാപിക്കുക, നിയമ ബോധവൽകരം നടത്തുക, പാലിയേറ്റീവ് പരിരക്ഷ നൽകുക, മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുക എന്നീ പ്രവർത്തനങ്ങളിൽ ഇനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ മാരായ വി.എസ്. രവീന്ദ്രൻ , ജോസ് തോമസ് മാവറ, റോസിലി ടീച്ചർ അംഗങ്ങളായ ജോണി വാളിപ്ലാക്കിൽ, സീന ബിജു, ബിന്ദു ജയൻ, ജെറീന റോയ്, എൽസമ്മ, മോളി ടീച്ചർ, അസി.സെകട്ടറി അജിത്, ICDS സൂപ്പർവൈസർ ഫസ്‌ലി , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാർ , ജനമൈത്രി പോലീസ്, എക്സൈസ് പ്രതിനിധികൾ, അംഗൻവാടി വർക്കർമാർ എന്നിവർ പങ്കെടുത്തു.



