KODANECHERYLOCAL NEWSNews

ലഹരിക്കെതിരെ നാടകവുമായി മഞ്ഞുവയൽ വിമല യു പി സ്കൂൾ

കോടഞ്ചേരി: വ്യക്തിത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രവർത്തങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായി ‘യൂഫോറിയ’ എന്ന പേരിൽ തെരുവ് നാടകവുമായി മഞ്ഞുവയൽ വിമല യു പി സ്കൂൾ. നെല്ലിപൊയിൽ അങ്ങാടിയിൽ അരങ്ങേറിയ നാടകം ആശയപരമായും പ്രകടനമികവിലും ജനശ്രദ്ധയാകർഷിച്ചു.പി.റ്റി.എ പ്രസിഡന്റ് ബിജു കാട്ടേകുടിയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ കോടഞ്ചേരി എസ് ഐ ബെന്നി ഉദ്ഘാടന കർമ്മം നിർവഹിച്ച് ലഹരി വിരുദ്ധ സന്ദേശംനൽകി. പാശ്ചാത്യനാടുകളിൽ മാത്രം കണ്ടിരുന്ന ലഹരി നമ്മുടെ ഗ്രാമങ്ങളിൽ ലഭ്യമായി തുടങ്ങിയതിന്റെ അപകടം അദ്ദേഹം ഓർമ്മപ്പെടുത്തുകയും ലഹരി ഉപയോഗം സമൂഹത്തിന്റെ ചിന്താശേഷി നശിപ്പിക്കുന്നതിന് ഹേതുവാകുന്നു എന്ന് വിലയിരുത്തുകയും ചെയ്തു.യോഗത്തിൽ ഹെഡ്മിസ്ട്രസ് ആൻസി തോമസ്, നെല്ലിപ്പൊയിൽ വിജയ വായനശാല സെക്രട്ടറി വിൽസൺ തറപ്പേൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറർ മനോജ് നിരവത്ത്, പോൾസൺ അറക്കൽ, എം പി ടി എ ചെയർപേഴ്സൺ ഷൈനി ബെന്നി, എസ് ആർ ജി കൺവീനർ അഖില ബാബു തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കർമ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.അധ്യാപക രായ സിസ്റ്റർ അൽഫോൻസാ, ഷബീർ കെ.പി, അനുപമ, ഡയസ് ജോസ്, ജിറ്റോ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com