LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഇരവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മുക്കം: കാരശ്ശേരി കക്കാട് മാളികയിൽ കടവിന് സമീപം ഇരവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം ഒഴുകുന്ന നിലയിൽ കണ്ടെത്തി. കക്കാട് മാളിയേക്കൽ അബൂബക്കർ ഹാജിയുടെ മകൻ മുൻഷിർ (26) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.കുറച്ചുകാലമായി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന മുൻഷിറിനെ രണ്ടുദിവസം മുമ്പ് കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ മുക്കം പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്. കരയ്ക്കത്തിച്ച മൃതദേഹം മുക്കം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com