News

മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് യാത്രയയപ്പ് നൽകി

മുക്കം: വൈത്തിരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകനായി സ്ഥലം മാറി പോകുന്ന മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി ഓംകാരനാഥന് മുക്കം ഉപജില്ല പ്രധാനാധ്യാപക ഫോറം യാത്രയയപ്പ് നൽകി. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.

വൈസ് ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസറായി ചുമതയേററ ടി ദീപ്തി, എസ്.എസ്.കെ ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാരായ പി.എൻ അജയൻ, ജോസഫ് തോമസ്, പ്രധാനാധ്യാപക ഫോറം കൺവീനർ സി.കെ ഷമീർ, സെക്രട്ടറി പി.ജെ ദേവസ്യ, മുൻ കൺവീനർ അഗസ്ത്യൻ മഠത്തിപറമ്പിൽ, ഹൈസ്കൂൾ പ്രധാനാധ്യാപക ഫോറം കൺവീനർ സജി ജോൺ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com