മുക്കത്ത് ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.

മുക്കം: മണാശ്ശേരി – അമ്പലക്കണ്ടി റോഡിൽ തൂങ്ങംപുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ആലിൻതറ കൈവേലിമുക്ക് അഷ്റഫിന്റെ മകൻ റിഷാദ്, അമ്പലക്കണ്ടി പുഞ്ചാരത്ത് നാസറിന്റെ മകൻ നിഷാദ് എന്നിവരാണ് മരിച്ചത്.ഇന്നലെ (വ്യാഴം) രാത്രി എട്ടരയോടെ ആയിരുന്നു അപകടം.വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ മൂന്നുപേരും റോഡിൻ്റെ മൂന്ന് ഭാഗത്തായി തെറിച്ച് വീണ് കിടക്കുന്ന നിലയിൽ ആയിരുന്നു.ഉടൻ തന്നെ നാട്ടുകാർ ഇവരെ ആംബുലൻസിൽ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവൻ രക്ഷിക്കാനായില്ല.ഇരുവരുടെയും മൃതദേഹങ്ങൾ തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിനാൻ എന്ന യുവാവ് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.


