KARASSERYLOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

​മുക്കം: കാരശ്ശേരി തോട്ടക്കാട് സണ്ണിപ്പടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മുക്കത്ത് നിന്ന് തോട്ടുമുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് പൂർണ്ണമായും കത്തിനശിച്ചത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ​യാത്രക്കാർ ഇറങ്ങിയതിന് പിന്നാലെ നിമിഷങ്ങൾക്കകം തീ കാറിലേക്ക് ആളിപ്പടരുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് മുക്കത്ത് നിന്ന് അഗ്നിരക്ഷാസേന (ഫയർഫോഴ്സ്) യൂണിറ്റ് സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com