LOCAL NEWSNewsommasryതിരുവമ്പാടി മണ്ഡല വാർത്തകൾ,
പൂളപ്പൊയിൽ കൂട്ടായ്മ പായസ ചലഞ്ചിലൂടെ സമാഹരിച്ച തുക കല്ലുരുട്ടി എസ്.എം.എ ചികിത്സാ ഫണ്ടിലേക്ക് കൈമാറി.

പൂളപ്പൊയിൽ: കല്ലുരുട്ടിയിലെ എസ്.എം.എ (SMA) ബാധിതരായ കുട്ടികളുടെ ചികിത്സാ സഹായനിധിയിലേക്ക് പൂളപ്പൊയിൽ കൂട്ടായ്മ പായസ ചലഞ്ചിലൂടെ സമാഹരിച്ച തുക ചികിത്സാ കമ്മറ്റി ഭാരവാഹികൾക്ക് കൈമാറി. കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ തോതിലുള്ള ധനസമാഹരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് പൂളപ്പൊയിൽ കൂട്ടായ്മയും കാരുണ്യ ദൗത്യത്തിൽ പങ്കാളികളായത്. തുക കൈമാറുന്ന ചടങ്ങിൽ കൂട്ടായ്മ ഭാരവാഹികളായ വി.എം.സി. മുഹമ്മദ്, ഇളമന സുബ്രഹ്മണ്യൻ, പി. വിജയൻ, മുഹമ്മദ് ടൈം ഹൗസ്, വിശ്വൻ പി.പി., യൂസുഫ് പുലേരി, ഗഫൂർ കെ.സി., ജയപ്രകാശ് സി., സുകുമാരൻ, നജ്മുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.



