KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയിൽ തിളങ്ങി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്‌കൂൾ; താരങ്ങൾ സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിലേക്ക്.

കോടഞ്ചേരി : കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയിൽ ഉജ്ജ്വല വിജയവുമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്‌കൂൾ. സ്വർണ്ണവും വെള്ളിയും വെങ്കലവും സ്വന്തമാക്കി വിദ്യാലയത്തിന് അഭിമാനകരമായ നേട്ടമാണ് കായികതാരങ്ങൾ കൈവരിച്ചിരിക്കുന്നത്. ഈ മികച്ച പ്രകടനത്തോടെ വിദ്യാലയത്തിലെ മൂന്ന് കായികതാരങ്ങൾ സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി. 

ജൂനിയർ ബോയ്‌സ് വിഭാഗം ഹാമർ ത്രോയിൽ അൽത്താഫ് വി. എൻ ഒന്നാം സ്ഥാനത്തോടെ സ്വർണ്ണമെഡൽ കരസ്ഥമാക്കി. സബ്‌ ജൂനിയർ ബോയ്‌സ് വിഭാഗത്തിൽ മത്സരിച്ച മുഹമ്മദ് ഫാദിൽ  400 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനത്തോടെ സ്വർണ്ണമെഡലും, 200 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനത്തോടെ വെള്ളിമെഡലും നേടി ഇരട്ട നേട്ടം കൊയ്തു. ജൂനിയർ ഗേൾസ് വിഭാഗം ജാവലിൻ ത്രോയിൽ മിത്ര തോമസ്  വെങ്കലമെഡലും സ്വന്തമാക്കി. 

സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ കായികതാരങ്ങളെയും അവർക്ക് മികച്ച പരിശീലനം നൽകിയ സ്കൂളിലെ കായിക അധ്യാപകൻ നോബിൾ കുര്യാക്കോസിനെയും സ്കൂൾ മാനേജ്‌മെന്റും പി.ടി.എയും ചേർന്ന് അഭിനന്ദിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com