
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) തിരുവാടി യൂണിറ്റ് കമ്മിറ്റിആനക്കാംപൊയിൽ സെന്റ് മേരീസ് യു പി സ്കൂളിൽ ബാഗ്, കുട, നോട്ട്ബുക്ക്, പേന മുതലായ പഠനോപകരണങ്ങൾ നൽകി.
സംഘടനയുടെ സാമൂഹ്യ ക്ഷേമ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകിയത്
സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ഹെഡ് മാസ്റ്റർ റോയി ജോസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികളിൽ നിന്നും പഠനോപകരണങ്ങൾ ഏറ്റുവാങ്ങുകയും യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു
പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡന്റ് പി വി ജോൺ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ സി ജോസഫ് , ട്രഷറർ എം കെ തോമസ്, ടി ടി സദാനന്ദൻ ,അദ്ധ്യാപക പ്രതിനിധികളായ ആലീസ് വി തോമസ്, സിസ്റ്റർ ഷൈനി മാത്യു, വിദ്യാർത്ഥി പ്രതിനിധികളായ ഡെറിക് ടോം ജെസ് വിൻ, ദിയ ജോബി എന്നിവർ പ്രസംഗിച്ചു. എം എം ജോസഫ് , പി എം ജോയി, പി ജെ തങ്കച്ചൻ ,എം ജെ അഗസ്റ്റിൻ , ജെസ്റ്റിൻ പോൾ, എബി ദേവസ്യ, ബിനീഷ് ഫ്രാൻസീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
മുഴുവൻ വിദ്യാർത്ഥികൾക്കും മധുരവിതരണവും നടത്തി.



