LOCAL NEWS

ഫാം ടൂറിസം;തോടന്നൂരിൽ നിന്നും കർഷകരുടെ പഠന സംഘം മലയോര മേഖലയിലെ ഫാമുകൾ സന്ദർശിച്ചു

തിരുവമ്പാടി:തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ആത്മ ഉദ്യോഗസ്ഥരായ അശ്വതി എംപി, ബിന്ദു മോഹൻ, മിനിമോൾ എന്നിവരുടെ നേതൃത്വത്തിൽ കർഷകരുടെ സംഘം തിരുവമ്പാടി ഫാം ടൂറിസ്റ്റ് സർക്യൂട്ടിൽ പഠന യാത്രയായി എത്തി. ലേക്ക് വ്യൂ ഫാം സ്റ്റേയിൽ വച്ച് ആൻറണി പി ജെ, തിരുവമ്പാടി ഫാം ടൂറിസം സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവൽ എന്നിവർ ചേർന്ന് പഠന സംഘത്തെ സ്വീകരിച്ചു. പ്രഭാത ഭക്ഷണത്തിനുശേഷം മത്സ്യകൃഷിയെ കുറിച്ച് ആൻറണി പി ജെ ക്ലാസ്സുകൾ എടുത്തു. തുടർന്ന് കർഷകോത്തമ ഡൊമിനിക് മണ്ണുക്കുശുമ്പിൽ, കർഷകശ്രീ സാബു തറക്കുന്നേൽ എന്നിവരുടെ ഫാമുകളും താലോലം പ്രൊഡക്ട്സ്, പുരയിടത്തിൽ ഗോട്ട് ഫാം എന്നിവിടങ്ങളിലും സന്ദർശനം നടത്തി.

തെങ്ങ് കൃഷി, ജാതി കൃഷി, തേനീച്ച കൃഷി, ആട് വളർത്തൽ എന്നീ വിഷയങ്ങളിൽ പരിചയ സമ്പന്നരായ കർഷകർ ക്ലാസുകൾ എടുത്തു. ക്ലാസുകൾ ഏറെ മികച്ചതും പ്രയോജനപ്രദവുമായിരുന്നു എന്ന് ആത്മാ ബി.ടി.എം. അശ്വതി അറിയിച്ചു. വിവിധ ഫാമുകളും തിരുവമ്പാടി മലയോര മേഖലയുടെ ഹരിതാഭയും ഇരുവഞ്ഞിപ്പുഴയുടെ സൗന്ദര്യവും ഏറെ വിജ്ഞാനപ്രദവും ആനന്ദകരവും ആയിരുന്നുവെന്ന് സന്ദർശക സംഘത്തിലെ കർഷകർ അഭിപ്രായപ്പെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com