LOCAL NEWSMUKKAMNews

ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക് പറ്റിയ യുവാവിന് ടോയ്ലെറ്റ് നിർമ്മിച്ച് നൽകി എൻ.എസ്.എസ് വിദ്യാർത്ഥികൾ

മുക്കം: തീവണ്ടി യാത്രക്കിടെ ടെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന നിർദ്ധന യുവാവിന് ടോയ്ലെറ്റ് നിർമ്മിച്ച് നൽകി നീലേശ്വരം ഗവ. ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്. മുക്കം നഗരസഭയിലെ നീലേശ്വരത്ത് താമസിക്കുന്ന ഹരിഹരൻ എന്ന ഇരുപത്തിമൂന്നു കാരനാണ് ജോലി ആവശ്യാർത്ഥം യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക് പറ്റിയത്.

നിർദ്ധന കുടുംബത്തിലെ ഏക വരുമാന സ്രോതസ്സായിരുന്ന യുവാവിന് ലക്ഷങ്ങൾ ചെലവ് വരുന്ന ചികിൽസയ്ക്കായി നഗരസഭാ കൗൺസിലർ എ കല്യാണിക്കുട്ടി ചെയർപേഴ്സണായും ശിവശങ്കരൻ കൺവീനറുമായുള്ള ചികിൽസാ കമ്മിറ്റി രൂപീകരിച്ചാണ് തുടർ ചികിത്സ നടത്തിയത്. ചികിത്സാ സഹായത്തിനായി നീലേശ്വരം സ്കൂൾ അധ്യാപകരും പി.ടി.എ യും വിദ്യാർത്ഥികളും ചേർന്ന് അൻപതിനായിരം രൂപ നൽകിയിരുന്നു.

പരിമിതമായ സൗകര്യങ്ങളുള്ള വീട്ടിൽ ടോയിലെറ്റിന്റെ അഭാവം തിരിച്ചറിഞ്ഞ എൻ.എസ്.എസ് യൂണിറ്റ്, സ്കൂൾ കലോൽസവ, കായികമേളാ ദിവസങ്ങളിൽ ഫുഡ് ഫെസ്റ്റ് നടത്തി ആവശ്യമായ ഫണ്ട് കണ്ടെത്തിയാണ് നിർമ്മാണത്തിന് തുടക്കം കുറിച്ചത്. അധ്യാപകരുയും വിദ്യാർത്ഥികളുടെയും വിവിധ സ്ഥാപനങ്ങളുടെയും നാട്ടുകരുടേയും സഹായവും പദ്ധതിക്ക് ലഭിച്ചു.നീലേശ്വരം ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നഗരസഭാ ഡിവിഷൻ കൗൺസിലർ എം.കെ യാസറിന്റെ അധ്യക്ഷതയിൽ ചേർന്ന ടോയ്ലെറ്റ് കൈമാറ്റ ചടങ്ങ് മുക്കം നഗര സഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം നിർവഹിച്ചു.

പ്രിൻസിപ്പൽ എം.കെ ഹസീല പൂർത്തികരിച്ച ടോയ്ലെറ്റ് കൈമാറ്റം നടത്തി.എൻ.എസ്.എസ് ജില്ലാ കൺവീനർ എം.കെ ഫൈസൽ, നഗരസഭാ കൗൺസിലർ എ. കല്യാണിക്കുട്ടി, പി.റ്റി.എ പ്രസിസന്റ് അബ്ദുൽ സലാം മുണ്ടോളി, എൻ.എസ്എസ് തിരുവമ്പാടി ക്ലസ്റ്റർ കൺവീനർ ടി. രതീഷ് , ഹെഡ്മിസ്ട്രസ് പി.വി. റംലത്ത്, താമരശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ വി.കെ പ്രസാദ്, സ്കൂൾ മാനേജ്മെന്റ കമ്മറ്റി ചെയർമാൻ പി.വി. സാദിഖ്, ആർട്ടിസ്റ്റ് സിഗ്നി ദേവരാജൻ , പോഗ്രാം ഓഫീസർ സി.എ. അജാസ്, സീനിയർ അധ്യാപകൻ സി.ശ്രീനാഥ്, ഒ.ടി അശ്വതി, വി.കെ. അനന്ദു എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com