
കോഴിക്കോട്: ജില്ലയിൽ ഹോം ഗാർഡുകളുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി/തത്തുല്യ പരീക്ഷ പാസായിട്ടുള്ളവരും നല്ല ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം അപേക്ഷകർ. എസ്എസ്എൽസി പാസായിട്ടുള്ളവരുടെ അഭാവത്തിൽ ഏഴാം ക്ലാസ് പാസായിട്ടുള്ളവരെയും പരിഗണിക്കും. ആർമി / നേവി / എയർ ഫോഴ്സ് / ബിഎസ്എഫ് / എൻഎസ്ജി/എസ്എസ്ബി /ആസാം റൈഫിൾസ് / ഐടിബിഎഫ് എന്നീ അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, എക്സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവീസുകളിൽ നിന്നും വിരമിച്ച സ്ത്രീ, പുരുഷ സേനാംഗങ്ങളെയാണ് നിയമിക്കുന്നത്.
35 നും 58 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും സർക്കാർ സർവീസിൽ ജോലിയുള്ളവർ അപേക്ഷിക്കാൻ യോഗ്യരല്ല. അപേക്ഷ ഫോറത്തിന്റെ മാതൃക മീഞ്ചന്തയിലെ ജില്ല ഫയർ ഓഫീസിൽ ലഭിക്കും. 20 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചു വരെ ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ സ്വീകരിക്കും. ഫോൺ: 0495-2322101.



