
കോഴിക്കോട് : ഇൻകംടാക്സ് ടാക്സ് ഓഫീസിലേക്ക് വിദ്യർത്ഥി സംഘടന മാർച്ച് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കോഴിക്കോട് നഗരത്തിൽ നാളെ (23.07.2026) രാവിലെ 10 മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണന്നും.പാവങ്ങാട് ഭാഗത്തു നിന്നും നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ വെസ്റ്റ് ഹിൽ ചുങ്കം- എരഞ്ഞിപ്പാലം- സരോവരം-അരയിടത്തുപാലം വഴി നഗരത്തിലേക്ക് പ്രവേശിക്കേണ്ടതാണന്നും.സിവിൽ സ്റ്റേഷൻ ഭാഗത്തു നിന്നും നഗരത്തിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾ എരഞ്ഞിപ്പാലം- സരോവരം-അരയിടത്തുപാലം വഴി നഗരത്തിലേക്ക് പ്രവേശിക്കേണ്ടതും.നഗരത്തിൽ നിന്നും പാവങ്ങാട്-സിവിൽ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അരയിടത്തുപാലം-എരഞ്ഞിപ്പാലം അല്ലെങ്കിൽ തൊണ്ടയാട് – മലാപ്പറമ്പ് വഴി പോകേണ്ടതാണന്നും സിറ്റി പോലീസ് അറിയിച്ചു



