
പുതുപ്പാടി:മാല മുത്തിൽ മെസിയുടെ ചിത്രം നിർമ്മിച്ച് അർജന്റീന ആരാധകൻ പുതുപ്പാടി മലപുറം സ്വദേശി വിപിൻ രാജാണ് ചിത്രം നിർമ്മിച്ചത്.
20000 മാലമുത്തുകൾ കോർത്തിണക്കി മനോഹരമായ ചിത്രമൊരുക്കാൻ 36 ദിവസമെടുത്തു.
മാല മുത്തിൽ ചിത്രം നിർമ്മിക്കാൻ ഏറെ ബുദ്ധിമുട്ടിയതോടെ പദ്ധതി ഉപേക്ഷിക്കുന്നതിനേക്കുറിച്ച് ആലോചിച്ചെങ്കിലും കുടുംബത്തിന്റെ നിർബന്ധത്തെ തുടർന്നാണ് പിന്നീട് പൂർത്തികരിച്ചത് ഭാര്യ ജാനിയും അമ്മ സുജാതയും സഹോദരി വിപിനയും നൽകിയ പിന്തുണയാണ് വളരെ ശ്രമഫലമായി മെസിയെ മുത്തുകളിൽ നിർമ്മിക്കുന്നതിന് സാധിച്ചത്



