LOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

അക്ഷരമുറ്റത്ത് ഇനി ആരോഗ്യത്തിന്റെ വസന്തം : തോട്ടുമുക്കം സ്കൂളിൽ ഓപ്പൺ ജിം ഉയർന്നു

.കൊടിയത്തൂർ : പുസ്തകത്താളുകളിലെ അറിവിനൊപ്പം ഇനി തൊട്ടുമുക്കം ജി.എം യു.പി സ്കൂളിലെ കുട്ടികൾക്ക് കളിച്ചിരികളുടെ ആരോഗ്യത്തുടിപ്പും. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ ജനകീയ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ അങ്കണത്തിൽ ഒരുക്കിയ അത്യാധുനിക ഓപ്പൺ ജിം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു. പഠനത്തിനൊപ്പം കായിക ക്ഷമതയും മാനസിക ഉല്ലാസവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയ മുറ്റത്ത് ഈ പുതിയ വിപ്ലവത്തിന് തുടക്കമിട്ടത്. സ്കൂൾ പ്രവർത്തിസമയത്തിനുശേഷം നാട്ടുകാർക്കും കൂടി പ്രയോജനപ്പെടുന്ന രീതിയിലാണ് ജിമ്മിന്റെ ക്രമീകരണം. വിദ്യാലയങ്ങളെ കേവലം അക്ഷരശാലകൾ എന്നതിനപ്പുറം നാടിന്റെ ആരോഗ്യ കേന്ദ്രങ്ങൾ ആക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പഞ്ചായത്ത് ഭരണസമിതി പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജടോം അദ്ധ്യക്ഷയായി. സ്കൂൾ ഹെഡ്മിസ്ട്രസ് ബി. ഷറീന സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി അഹമ്മദ് കുട്ടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കസ്ന ഹമീദ്, ക്ഷേമക്കാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധന്യ ടീച്ചർ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഒ അൻസു, ഗ്രാമ പഞ്ചായത്ത് സംഗങ്ങളായ കെ.വി. നിയാസ്, സുഹാസ് , സന്തോഷ് സെബാസ്അക്ഷരമുറ്റത്ത് ഇനി ആരോഗ്യത്തിന്റെ വസന്തം : തോട്ടുമുക്കം സ്കൂളിൽ ഓപ്പൺ ജിം ഉയർന്നു.കൊടിയത്തൂർ : പുസ്തകത്താളുകളിലെ അറിവിനൊപ്പം ഇനി തൊട്ടുമുക്കം ജി.എം യു.പി സ്കൂളിലെ കുട്ടികൾക്ക് കളിച്ചിരികളുടെ ആരോഗ്യത്തുടിപ്പും. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ ജനകീയ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ അങ്കണത്തിൽ ഒരുക്കിയ അത്യാധുനിക ഓപ്പൺ ജിം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു. പഠനത്തിനൊപ്പം കായിക ക്ഷമതയും മാനസിക ഉല്ലാസവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയ മുറ്റത്ത് ഈ പുതിയ വിപ്ലവത്തിന് തുടക്കമിട്ടത്. സ്കൂൾ പ്രവർത്തിസമയത്തിനുശേഷം നാട്ടുകാർക്കും കൂടി പ്രയോജനപ്പെടുന്ന രീതിയിലാണ് ജിമ്മിന്റെ ക്രമീകരണം. വിദ്യാലയങ്ങളെ കേവലം അക്ഷരശാലകൾ എന്നതിനപ്പുറം നാടിന്റെ ആരോഗ്യ കേന്ദ്രങ്ങൾ ആക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പഞ്ചായത്ത് ഭരണസമിതി പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജടോം അദ്ധ്യക്ഷയായി. സ്കൂൾ ഹെഡ്മിസ്ട്രസ് ബി. ഷറീന സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി അഹമ്മദ് കുട്ടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കസ്ന ഹമീദ്, ക്ഷേമക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധന്യ ടീച്ചർ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഒ അൻസു, ഗ്രാമ പഞ്ചായത്ത് സംഗങ്ങളായ കെ.വി. നിയാസ്, സുഹാസ് , സന്തോഷ് സെബാസ്റ്റ്യൻ,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ശിബു, പി.ടി.എ പ്രസിഡന്റ് വൈ.പി അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു.പി.ടി.എ പ്രസിഡന്റ് വൈ.പി അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com