ലക്ഷ്യം മൂല്യവർധിത ചക്ക ഉൽപ്പന്നങ്ങളുടെ കേന്ദ്രം;മുക്കത്ത് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു.

ലക്ഷ്യം മൂല്യവർധിത ചക്ക ഉൽപ്പന്നങ്ങളുടെ കേന്ദ്രം;
മുക്കത്ത് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു.
മുക്കം: നാട്ടിലെ പറമ്പിലാകെ ആർക്കും വേണ്ടാതെ കിടക്കുന്ന ചക്കകൾ പക്ഷെ ഇനി മുക്കം നഗരസഭയിൽ കാണില്ല.വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും ഏറെ ആവശ്യക്കാരുള്ള ചക്കക്ക് വിപണിയൊരുക്കാൻ ഒരുങ്ങുകയാണ് മുക്കം നഗരസഭ. അതിനായി 2026-2027 വാർഷിക പദ്ധതിയിൽ തുകയും വകയിരുത്തിയിട്ടുണ്ട്. കർഷകരെ ചക്ക കൊണ്ടുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലേക്ക് കൊണ്ടുവരികയും നഗരസഭ ലക്ഷ്യമിടുന്നു. * പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ മുക്കത്ത് ചക്ക ഫെസ്റ്റും സംഘടിപ്പിച്ചു.
നഗരസഭയും കൃഷിഭവനും കുടുംബശ്രീയും സംയുക്തമായാണ് എസ്.കെ പാർക്കിൽ ഫെസ്റ്റ് സംഘടിപ്പിച്ചത്.
ചക്ക അച്ചാർ, കൊണ്ടാട്ടം, ചക്കപായസം, ലഡു, ചക്കപുഡിംഗ്, കേക്ക്, ചക്ക ഉപ്പേരി, ചക്കപുട്ട്, ചമ്മന്തി, ഉണ്ണിയപ്പം, പുഴുക്ക്, ഹൽവ, ചക്കക്കുരു വരട്ടിയത്, തോരൻ, ചക്കക്കുരു ഉപ്പേരി, ചക്കചപ്പാത്തി എന്നിവക്ക് പുറമെ ചക്ക പ്രദർശനം, പ്ലാവ് തൈപ്രദർശനം വിൽപ്പന എന്നിവയും നടന്നു. *
ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾക്ക് സമ്മാനവും നൽകി.
ഫെസ്റ്റ് നഗര സഭ ചെയർപേഴ്സൺ കെ.പി ചാന്ദ്നി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ പ്രദീപ് കുമാർ, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ മനീഷ ഉള്ളാട്ടിൽ, അബ്ദുൽ അസീസ് വാർപ്പിൽ, കെ.പി ബിന്ദു, കൃഷി ഓഫീസർ ഷബീർ അഹമ്മദ്, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ധനിഷ, ഷരീഫ് വെണ്ണക്കോട്, ജസീല അസീസ് തുടങ്ങിയ നഗര സഭ കൗൺസിലർമാർ, തുടങ്ങിയവർ സംസരിച്ചു.



