
കോഴിക്കോട് :വനിതാ ജഡ്ജിയുടെ പേരിൽ സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട് നിർമിച്ച് പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനത്തിന്റെ അക്കൗണ്ട് വഴി തട്ടിപ്പ് നടത്തിയ ആളെ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശി ആഷിഷ് രാമഷ്റേ സിങ് (42) ആണ് വാരണാസിയിൽ നിന്നു പിടിയിലായത്. കോഴിക്കോട് എത്തിച്ച പ്രതിയെ ചോദ്യം ചെയ്ത ശേഷം ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി. കുറ്റകൃത്യത്തിന് ഉപയോഗിച്ച വിദേശ സിം കാർഡും മൊബൈൽ ഫോണും കണ്ടെടുത്തു.
2022 ജനുവരിയിൽ സിറ്റി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ആയിരുന്ന പി.രാഗിണിയുടെ പേരും ഔദ്യോഗിക വിലാസവും ഫോട്ടോയും ഉപയോഗിച്ചു വാട്സാപ്പിൽ വ്യാജ അക്കൗണ്ട് നിർമിച്ചായിരുന്നു തട്ടിപ്പ്. പരാതിയിൽ സിറ്റി സൈബർ ക്രൈം പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി വിദേശ രാജ്യങ്ങളിലും മഹാരാഷ്ട്ര, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും താമസിച്ച് സമാന തട്ടിപ്പ് തുടരുകയും ബിറ്റ്കോയിൻ, ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുകയും ചെയ്യുകയായിരുന്നു.
ഒട്ടേറെ നമ്പറുകളും ഫോൺ കോളുകളും പരിശോധിച്ചും സമൂഹമാധ്യമ അക്കൗണ്ടുകൾ നിരീക്ഷിച്ചും വിവിധ സംസ്ഥാനങ്ങളിൽ സഞ്ചരിച്ചും ഒരു വർഷത്തോളം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. സിറ്റി സൈബർ ഡോം സബ് ഇൻസ്പെക്ടർ എസ്. നിഖിൽ, സൈബർ ക്രൈം പൊലീസ് സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജിതേഷ് കൊള്ളങ്ങോട്ട്, രഞ്ജിത്ത് ഒതയമംഗലത്ത്, സിവിൽ പൊലീസ് ഓഫിസർ വി. സജി കുമാർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരു



