
കൂടരഞ്ഞി പഞ്ചായത്തിൽ ലൈഫ് 2020 ലിസ്റ്റിൽ ഉൾപ്പെട്ട 50 പേരുടെ ഗുണഭോക്തൃസംഗമം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ക്ഷേമകാര്യ ചെർപേഴ്സൺ റോസിലിടീച്ചർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.എസ്.രവി, മെമ്പർമാരായ ജറീന റോയ്, ബാബു മൂട്ടോളി, ജോണി വാളിപ്ലാക്കൽ, അസിസ്റ്റന്റ് സെക്രട്ടറി അജിത്ത് പി.എസ്, വി.ഇ. ഒ ബിജി പിഎസ് തുടങ്ങിയവർ പങ്കെടുത്തു.വില്ലേജ് എക്റ്റൻഷൻ ഓഫീസർ ജോസ് കുര്യാക്കോസ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.



